Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USPresident

യു​എ​സ് എ​ഴു​ത്തു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സ്; 54 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി ട്രം​പ്

1990-ക​ളു​ടെ മ​ധ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ആ​ഡം​ബ​ര ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് സ്റ്റോ​റി​ലെ ഡ്രെ​സിംഗ് റൂ​മി​ൽവ​ച്ച് ഡോണൾഡ് ട്രം​പ് ത​ന്നെ ബലാത്സംഗം ചെയ്തുവെന്നാണ് എ​ഴു​ത്തു​കാ​രി ജീ​ൻ ക​രോ​ളിന്‍റെ വെ​ളി​പ്പെ​ടു​ത്തൽ.

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ എ​ഴു​ത്തു​കാ​രി ഇ. ​ജീ​ൻ ക​രോ​ളി​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ ന​ഷ്ട​പ​രി​ഹാ​രം കൈ​മാ​റി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. 54 കോ​ടിയിലേറെ രൂ​പ​യാ​ണ് ട്രം​പ് പ​രാ​തി​ക്കാ​രി​ക്കു കൈ​മാ​റി​യ​ത്.

ട്രം​പി​നെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ, അ​പ​കീ​ർ​ത്തി കേ​സി​ൽ 2023-ൽ ​കോ​ട​തി വി​ധി​ച്ച ന​ഷ്ട​പ​രി​ഹാ​ര​മാ​ണി​ത്. ട്രം​പി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ ത​ള്ളി​ക്കൊ​ണ്ട്, ക​ഴി​ഞ്ഞ ദി​വ​സം ക​രോ​ളി​ന്‍റെ അ​ഭി​ഭാ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കു തുക മാ​റ്റി​യ​തെ​ന്ന് കോ​ട​തി രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

2023-ലെ ​കോ​ട​തി വി​ധി അ​നു​ശാ​സി​ക്കു​ന്ന അഞ്ചു മി​ല്യ​ൺ ഡോ​ള​റും അ​തി​ന്‍റെ പ​ലി​ശ​യും ചേ​ർ​ത്താ​ണ് ഇ​പ്പോ​ൾ 5.63 (ഏകദേശം 54.1 കോടി രൂപ) കൈ​മാ​റി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം അമേരിക്കൻ സു​പ്രീം കോ​ട​തി ട്രം​പി​ന്‍റെ അ​പ്പീ​ൽ നി​ര​സി​ച്ച​തോ​ടെ​യാ​ണ് തു​ക ക​രോ​ളി​നു ന​ൽ​കാ​ൻ യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി ലൂ​യി​സ് ക​പ്ലാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. തു​ക കൈ​മാ​റു​ന്ന​ത് ത​ട​യാ​ൻ ട്രം​പിന്‍റെ അ​ഭി​ഭാ​ഷ​ക​ർ അ​വ​സാ​ന നി​മി​ഷം വ​രെ അ​ടി​യ​ന്ത​ര ഉ​ത്ത​ര​വു​ക​ൾ​ക്കാ​യി ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി അ​തു നി​ര​സി​ക്കു​ക​യാ​യി​രു​ന്നു.

ട്രം​പ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ഒ​ൻ​പ​തം​ഗ ജൂ​റി ഒ​രു​പോ​ലെ വി​ധി​ച്ച കേ​സാ​ണി​തെ​ന്നും, നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ക​രോ​ളി​നു ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

1990-ക​ളു​ടെ മ​ധ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ആ​ഡം​ബ​ര ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് സ്റ്റോ​റി​ലെ ഡ്രെ​സിംഗ് റൂ​മി​ൽവ​ച്ച് ട്രം​പ് ത​ന്നെ ബലാത്സംഗം ചെയ്തുവെന്നാണ് എ​ഴു​ത്തു​കാ​രി കൂ​ടി​യാ​യ ജീ​ൻ ക​രോ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് 2019-ൽ ​ത​ന്‍റെ പു​സ്ത​ക​ത്തി​ലൂ​ടെ ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​പ്പോ​ൾ, ട്രം​പ് ഇ​തി​നെ പ​ര​സ്യ​മാ​യി നി​ഷേ​ധി​ക്കു​ക​യും ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​വ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​രോ​പ​ണ​ങ്ങ​ൾ പൂ​ർണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും പു​സ്ത​കം വി​റ്റ​ഴി​ക്കാ​നു​ള്ള ശ്ര​മ​ത്തിന്‍റെ ഭാ​ഗ​മാ​ണി​തെ​ന്നു​മാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം.

അ​തേ​സ​മ​യം, ട്രം​പ് തു​ട​ർ​ന്നും അ​പ്പീ​ലു​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കു​മെ​ന്ന് അ​ദ്ദേ​ഹ​ത്തിന്‍റെ നി​യ​മ​വി​ദ​ഗ്ധ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up